ചെന്നൈ: മന്നാര്‍ഗുഡി മാഫിയയ്ക്കും ശശികലയ്ക്കും പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള സ്വാധീനം ഇല്ലാതാക്കി എ.ഐ.എ.ഡി.എം.കെയില്‍ ശുദ്ധികലശം. മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന മന്ത്രിമാര്‍ ശശകല, ദിനകരന്‍ എന്നിവരെ തള്ളി, പനീര്‍ ശെല്‍വത്തെയും കൂട്ടരെയും പാര്‍ട്ടിയിലേക്ക് സ്വാഗം ചെയ്തു. ലയനം സാധ്യമാക്കുന്നതിനാണ് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടത്തിയത്.

തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ധനമന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. മന്ത്രിസഭയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അതേസമയം, മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം പാര്‍ടിയുടെ പ്രമുഖ സ്ഥാനത്ത് എത്തിയേക്കും. പാര്‍ടിയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു കമ്മിറ്റി ഉടന്‍ രൂപീകരിക്കും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രിയായ പന്നീര്‍ശെല്‍വത്തെ ശശികല രാജിവയ്പിച്ചതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ എഐഎഡിഎംകെ നെടുകെ പിളര്‍ന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here