ഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ നായകന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഓസിസ് താരം സ്റ്റീവ് സ്മിത്തിനു പകരക്കാരനായിട്ടാണ് സഞ്ജുവിന്റെ നിയമനം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി േട്രാഫിയിൽ കേരളത്തിന്റെ വിജയങ്ങളാണ് സഞ്ജുവിന് തുണയായത്. പുതിയ ഉത്തരവാദിത്തം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. നിലവിലുള്ള 17 താരങ്ങളെ അടുത്ത സീസണിൽ നിലനിർത്തുമെന്നും ടീം മാനേജുമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.