അഭിനവ് ബിന്ദ്രയ്ക്കുശേഷം രുദ്രാക്ഷ് പാട്ടീൽ … ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കു സ്വർണ്ണം

കെയ്‌റോ | ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍. ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് 18 കാരനനായ രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.

2006 ന് ശേഷം ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് രുദ്രാന്‍ക്ഷ്.  ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തില്‍ നേരത്തെ സ്വര്‍ണം നേടിയത്.

ഒരു ഘട്ടത്തില്‍ 4-10 ന് പിന്നില്‍ നിന്ന രുദ്രാന്‍ക്ഷ് പിന്നീട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് 17-13 എന്ന സ്‌കോറിന് വിജയം നേടിയെടുത്തു. സൊലാസോ വെള്ളിയും ചൈനയുടെ ലിഹാവോ ഷെങ് വെങ്കലവും നേടി. 2024 പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ കൈവന്നു.

Rudrankksh Patil bas issf world cup gold for india in 10 m air rifle shooting

LEAVE A REPLY

Please enter your comment!
Please enter your name here