ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ആര്.ടി-പിസിആര്‍ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ നിലവില്‍ 2400 രൂപയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് നിരക്ക കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്.ടി – പി.സി.ആര് പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്കിയാല് മതി.
സര്‍ക്കാര്‍ ലാബുകളില്‍ പരിശോധനകള്‍ സൗജന്യമാണ്. സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തണമെന്ന ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഇടപെടലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യതലസ്ഥാനം കൊറോണ വൈറസിന്റെ മൂന്നാംഘട്ട വ്യാപനം നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ കോവിഡ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ ആര്.ടി – പി.സി.ആര് പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് ട്വീറ്റ് ചെയ്തു.
ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് അറിയിച്ചു. ഡല്‍ഹിയിലേക്ക് പ്രതിഷേധ സമരവുമായി എത്തുന്ന കര്‍ഷകര്‍ക്ക് അതിര്‍ത്തിയില കൊവിഡ് പരിശോധന നടത്തുന്നുണ്ട്. സിംഘൂര്‍ അതിര്‍ത്തിയിലാണ് ക്യാംപ് നടക്കുന്നത്. അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ തമിഴ്നാട്ടില്‍ ഡിസംബര്‍ 30 വരെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അണ്ടര്‍ ഗ്രഡ്വേറ്റ് അവസാന വര്‍ഷ ക്ലാസുകള്‍ ഡിസംബര്‍ ഏഴിന് ആരംഭിക്കും. മറീന ബീച്ച് ഡിസംബര്‍ 14നു ശേഷം തുറക്കും. എന്നാല്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കുമെന്നും പരമാവധി 200 പേരെ മാത്രമേ പാര്‍ക്കില്‍ പ്രവേശിപ്പിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.