ചെന്നൈ: അണ്ണാ സാലൈ റോഡ് ഇടിഞ്ഞ് താണ് ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയില്‍ വീണു. ജെമിനി ഫ്‌ളൈ ഓവറിനടുത്ത് ഇന്നുച്ചയോടെയായിരുന്നു അപകടം. യാത്രക്കാരെല്ലാം പരുക്കില്ലാതെ രക്ഷപ്പെട്ടു. ഞായറാഴ്ചയായതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. റോഡിലൂടെ പതിയെ നീങ്ങിയ ബസ് പെട്ടെന്ന് ഗര്‍ത്തം രൂപപ്പെട്ട് താഴ്ന്നു പോയതായും ദൃക്‌സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

സമീപത്തു കൂടി മെട്രോയ്ക്കു വേണ്ടി ടണല്‍ നിര്‍മാണം നടക്കുകയാണ്. ഇതേത്തുടര്‍ന്നാണ് അപകടമെന്നാണ് കരുതുന്നത്. അപകടത്തെത്തുടര്‍ന്ന് മെട്രോ ടണല്‍ നിര്‍മാണ പ്രവര്‍ത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here