ഡല്‍ഹി: റിപ്പബ്ലിക്​ ദിന, സൈനിക ദിന പരേഡില്‍ പ​​െങ്കടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150ഓളം സൈനികര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ‘വിവിധ പരേഡുകളില്‍ പ​െങ്കടുക്കാന്‍ ഡല്‍ഹിയിലെത്തിയ സൈനിക​െര കോവിഡ്​ പരി​േ​ശാധനക്ക്​ വിധേയമാക്കുകയായിരുന്നു. ഇതില്‍ ചിലര്‍ പോസിറ്റീവായി. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളില്ല’ -സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്‌​ ‘ദ ഹിന്ദു’ റി​േപ്പാര്‍ട്ട്​ ചെയ്​തു.

ആയിരത്തോളം സൈനികരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗം സ്​ഥിരീകരിച്ചവരെ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാക്കി. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പരേഡ്​ സുരക്ഷിതമായി മാത്രമേ നടത്തൂവെന്നും അധികൃതര്‍ വ്യക്തമാക്കി. വര്‍ഷ​ംതോറും ആയിരത്തിലധികം സൈനികര്‍ റി​പ്പബ്ലിക്​ ദിന, സൈനിക ദിന പരേഡില്‍ പ​​ങ്കെടുക്കുന്നതിനായി രാജ്യ തലസ്​ഥാനത്ത്​ എത്താറുണ്ട്​. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

ജനുവരി 26-ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയായിരിക്കും. യു.കെയില്‍ പുതിയ വകഭേദത്തിലുള്ള കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണെങ്കിലും ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം ഉണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here