നിരക്കുകള്‍ വീണ്ടും കുറച്ചു, മോറട്ടേറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി

0
181

ഡല്‍ഹി: രാജ്യത്ത് പണലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിറക്ക് നാലു ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമായിട്ടുമാണ് കുറച്ചത്. വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടുകയും ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. എട്ടു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആര്‍.ബി.ഐ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here