മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയുംപേരില്‍ വോട്ടുതേടുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

0

ഡല്‍ഹി: മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയുംപേരില്‍ വോട്ടുതേടുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഇവ ചൂഷണംചെയ്ത് വോട്ടുതേടിയ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കാമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ച് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് മതനിരപേക്ഷ പ്രക്രിയയാണ്. അതനുസരിച്ചുള്ള നടപടിക്രമം പാലിക്കേണ്ടത് അനിവാര്യമാണ്. ദൈവവും മനുഷ്യനുംതമ്മിലുള്ള ബന്ധത്തിന്റെ തെരഞ്ഞെടുപ്പ്  വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here