റീപ്പോ നിരക്ക് .25 ശതമാനം കുറച്ചു, വായ്പാ പലിശകള്‍ കുറയും

0

മുംബൈ: വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തി. ആര്‍.ബി.ഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്റിറി പോളിസി കമ്മിറ്റി റീപോ നിരക്ക് കുറച്ചതോടെ വായ്പകളുടെ പലിശനിരക്ക് ബാങ്കുകള്‍ കുറയ്ക്കും.

എന്നാല്‍, റിവേഴ്‌സ് റീപ്പോ നിരക്ക്, കരുതല്‍ ധനാനുപാത നിരക്ക് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. വരുന്ന ഏപ്രിലോടെ പലിശ കുറയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായിട്ടാണ് തീരുമാനം നേരത്തെയുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here