രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പറ്റിച്ച് കോടികളുടെ വായപയെടുത്ത് മുങ്ങിയ വിരുതന്മാരുണ്ട്. എന്നാല്‍ ഇത്തവണ പണികൊടുത്തത് ആസമിലെ എലികളാണ്. 12 ലക്ഷത്തിന്റെ നോട്ടുകളാണ് കറുമുറാന്ന് കടിച്ചുകീറിയിട്ടത്. അതും എ.ടി.എം. മെഷീനുള്ളില്‍ കയറി. അസമിലെ ടിന്‍സൂക്കി ലായ്പൂലിലെ എ.ടി.എമ്മിനുള്ളില്‍ കടന്ന എലികളാണ് ഈ കടുംകൈ ചെയ്തത്.
എ.ടി.എം. പ്രവര്‍ത്തനരഹിതമെന്ന പരാതിയെത്തുടര്‍ന്ന് സാങ്കേതികവിദഗ്ദ്ധരെത്തി നടത്തിയ പരിശോധനയിലാണ് എലികളുടെ അതിക്രമം പുറത്തായത്. 500, 2000 നോട്ടുകളില്‍ ഭൂരിഭാഗവും കരണ്ടുതിന്ന നിലയിലാണ്. ആകെ 29 ലക്ഷത്തോളം രൂപയാണ് മെഷീനുള്ളില്‍ നിക്ഷേപിച്ചിരുന്നത്. 12 ലക്ഷത്തോളം രൂപ എലികളുമെടുത്തു. ഇനി എ.ടി.എമ്മും അറ്റകുറ്റപ്പണി ചെയ്യണം. മിനിമം ബാലന്‍സ് ഇല്ലെന്നുകാട്ടി കാട്ടി സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബാങ്കിന് എലികള്‍കൊടുത്തത് മാക്‌സിമം പണി തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here