അച്ഛന്റെ മുന്നിലിട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു

0
3

അഹമ്മദാബാദ് : ഗുജറാത്തില്‍ ഓടുന്ന കാറില്‍ അച്ഛന്റെ മുന്നിലിട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടികളെയും അച്ഛനെയും ബലമായി തട്ടിക്കൊണ്ടുപോയ സംഘമാണ് ഈ ക്രൂരകൃത്യം ചെയ്തത്. അഞ്ചു പ്രതികള്‍ കസ്റ്റഡിയിലായി. ബുധനാഴ്ച രാവിലെ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ദഹോദിലാണ് സംഭവം.

പെണ്‍കുട്ടികളുടെ സഹോദരന്‍ പ്രതികളിലൊരാളായ കുമത് ബറിയ മദ്യം വില്‍ക്കുന്നതായി പരാതി കൊടുത്തിരുന്നു. മദ്യം നിരോധിച്ച ഗുജറാത്തില്‍ മദ്യവില്‍പ്പന ക്രിമിനല്‍ കുറ്റമാണ്. ഇതിനു പകരംവീട്ടാനെത്തിയ സംഘമാണ് അക്രമം നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here