ആള്‍ദൈവത്തിനെതിരായ കോടതി വിധി: കലാപം തുടരുന്നു, 31 മരണം

0
9

ഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ വ്യാപക അക്രമണം. രാജ്യ തലസ്ഥാനത്തേക്കും അക്രമം വ്യാപിച്ചു.
പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തിനിടെ നിരവധി ദേരാ സച്ചാ സൗദ അനുയായികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 31 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ 12 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കലാപം നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങി.ഡല്‍ഹി അനന്തവിഹാറില്‍ രേഖ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ റഹീം അനുയായികള്‍ തീയിട്ടു. ഗാസിയാബാദിലെ ലോണില്‍ ഡി.ടി.സി ബസിന് പ്രവര്‍ത്തകര്‍ തീയിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണം ഉണ്ടായി. മംഗല്‍പൂരിലടക്കം നിരവധി മേഖലകളില്‍ ജനക്കൂട്ടം വ്യാപക ആക്രമണം അഴിച്ചു വിടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here