ലക്‌നൗ: രാജ്യസഭ തിരഞ്ഞെടുപ്പില്‍ വാശിയേരിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പി, എസ്.പി പാര്‍ട്ടികളുടെ ഓരോ എം.എല്‍.എമാരും ഒരു സ്വതന്ത്ര എം.എല്‍.എയും
കൂറുമായി വോട്ടു ചെയ്തു. ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്ന് ബി.എസ്.പി എം.എല്‍.എ അനില്‍ കുമാര്‍ സിംഗ് പരസ്യമായി പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം മായാവതിയുടെ വീട്ടില്‍ നടത്തിയ അത്താഴ വിരുന്നില്‍ അനില്‍ കുമാര്‍ സിംഗ് പങ്കെടുത്തിരുന്നു. അവിടെ നിന്നും ഇറങ്ങിയശേഷം യോഗി ആദിത്യനാദിനെ കണ്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം മനസിലാക്കിയ ബി.എസ്.പിക്കാന്‍ കുടുംബാഗങ്ങളെ ലക്‌നൗവിലേക്ക് മാറ്റി സമ്മര്‍ദ്ദ തന്ത്രം പയറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ വി. മുരളീധരന്‍ അടക്കം 33 പേര്‍ക്ക് എതിരില്ല. അതിനാല്‍ 25 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കേരളത്തില്‍ നിന്ന് മത്സരിക്കുന്ന വിരേന്ദ്രകുമാറിന് ഇടത് പിന്തുണയുണ്ട്. യു.ഡി.എഫിന്റെ ബി. ബാബുപ്രസാദാണ് എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here