അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കാതെ പ്രവര്‍ത്തക സമിതി

0

ഡല്‍ഹി: അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി. രാഹുല്‍ ഗാന്ധി രാജിവയ്ക്കാമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആ നിര്‍ദേശം തള്ളിയെന്നും രാഹുലിനോട് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടെന്നും വക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി.

കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. നേരത്തെ സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഈ തീരുമാനം അറിയിച്ചെങ്കിലും അവരെല്ലാം ഇതിനെ എതിര്‍ത്തു. പിന്നാലെയാണ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാന ഘടകങ്ങളില്‍ രാജി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here