നേതൃത്വം തള്ളിയ രാജി സ്വയം പുറത്തുവിട്ട് രാഹുല്‍, ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രം

0

ഡല്‍ഹി: നേതൃത്വം പൂഴ്ത്തിയ രാജി ഔദ്യോഗികമായി സ്വയം പുറത്തുവിട്ട് രാഹുല്‍ഗാന്ധി. രാജിവയ്ക്കുന്നതിന്റെ കാരണവും പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശവും ഉള്‍ക്കൊള്ളിച്ച് നാലു പേജുള്ള കത്താണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ നിര്‍ണായക ഭാവിയിലും വളര്‍ച്ചയിലും ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ പുനര്‍നിര്‍മ്മാണത്തിന് ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തേ മതിയൂകൂ. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

തന്റെ ഔദ്യോഗിക ട്വീറ്റില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷനു പകരം കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് അദ്ദേഹം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here