ഡല്‍ഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്നു രേഖപ്പെടുത്തിയ മരണങ്ങള്‍ക്കു മാത്രമേ സഹായം ലഭിക്കൂ. ഇതുസംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ മാര്‍ഗരേഖ സുപ്രീം കോടതിക്കു കൈമാറി.
ഭാവിയിലുണ്ടാകുന്ന കോവിഡ് മരണങ്ങള്‍ക്കും ഈ മാര്‍ഗരേഖ പ്രകാരം നഷ്ടപരിഹാരം നല്‍കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്. സംസ്ഥാന അതോറിട്ടി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ജില്ല ദുരന്ത നിവാരണ അതോറിട്ടി പരിശോധിക്കും. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.