ഇരുളിലും തേടിയെത്തും, പൃഥ്വിയുടെ രാത്രി പരീക്ഷണം വിജയം

0

ഭുവനേശ്വര്‍: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഭൂതല മിസൈലായ പൃഥ്വി 2 വിന്റെ രാത്രി പരീക്ഷണം വീണ്ടും വിജയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഇന്ത്യ രാത്രിയില്‍ മിസൈല്‍ പരീക്ഷണം നടത്തുന്നത്.

ഡി.ആര്‍.ഡി.ഒ.യും സ്ട്രാറ്റജിക്ക് ഫോഴ്‌സ് കമാന്‍ഡും സംയുക്തമായിട്ടാണ് പരീക്ഷണം നടത്തിയത്. പൃഥ്വി 2 മിസൈലിന് 350 കിലോമീറ്ററാണ് പ്രഹര ശേഷിയുള്ളത്. മിസൈലിന് ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ശനിയാഴ്ച രാത്രി 8.35നാണ് പരീക്ഷണം നടത്തിയത്. മിസൈലിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനാണ് രാത്രിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് ഉേദ്യാഗസ്ഥര്‍ പറഞ്ഞു. ചാന്ദിപ്പൂരില്‍ മൊബൈല്‍ വിക്ഷേപണിയില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്. വിജയകരമായ നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2003ലാണ് പൃഥ്വി 2 സേനയുടെ ഭാഗമാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here