ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ലക്ഷ്യമിട്ട് ലോകരാജ്യങ്ങള്‍. മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സ്വത്തുകള്‍ കണ്ടുകെട്ടി ആഗോള യാത്രാ വിലക്ക് പ്രഖ്യാപിക്കണമെന്നും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടര്‍ എന്നീ രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച പ്രമേയം ഫ്രാന്‍സ് യു.എന്നില്‍ അവതരിപ്പിച്ചേക്കും. നേരത്തെയും ഈ ആവശ്യത്തോട് വിയോജിച്ചിരുന്നത് ചൈനയാണ്. പുതിയ പ്രമേയത്തില്‍ വീറ്റോ അധികാരമുള്ള ചൈന എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. 15 അംഗ രക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം മാര്‍ച്ച് ഒന്നിന് ഫ്രാന്‍സ് ഏറ്റെടുക്കാനിരിക്കെയാണ് പുതിയ പ്രമേയം വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here