നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളി, വിധി നടപ്പാക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

0
29

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോടും ശിപാര്‍ശ ചെയ്തിരുന്നു. വധശികഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഇന്ന് ഡല്‍ഹി അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്കു മുന്നിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here