കൂടുതല്‍ സത്രീധനം വേണം, തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ യുവതിയെ മോചിപ്പിച്ചു

0

നോയിഡ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ തൊഴുത്തില്‍ കെട്ടിയിട്ടു. പോലീസെത്തിയാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ യുവതിയെ മോചിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരനെയൂം മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഒഴിവിലാണ്.

ശനിയാഴ്ച്ച രാത്രി എട്ടിനാണ് യുവതിയെ കണ്ടെത്തിയതെന്ന് പോലീസ് വിശദീകരിച്ചു. കൈലാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ജൂണ്‍ ഒന്നിനാണ് യുവതിയുടെ പിതാവ് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീധന പീഡനത്തിന്റെ പരാമര്‍ശനങ്ങളും പരാതിയില്‍ ഉണ്ടായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here