ഗോഡ്‌സെ അനുകൂല പരാമര്‍ശം, ലോക്‌സഭയില്‍ ഖേദം പ്രകടിപ്പിച്ച് പ്രജ്ഞാ സിംഗ്

0
23

ഡല്‍ഹി: ലോക്‌സഭയിലെ ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി എം.പി. പ്രജ്ഞാസിംഗ് ഠാക്കൂര്‍. പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന പ്രജ്ഞയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

നാഥൂറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച പ്രജ്ഞയുടെ പരാമര്‍ശനമാണ് വിവാദമായത്. ഇതില്‍ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രജ്ഞയുടെ ഖേദപ്രകടനം. തന്നെ ഒരു സഭാംഗം ഭീകരവാദിയെന്നു വിളിച്ചു. ഒരു കോടതിയിലും തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ വനിതയെന്ന നിലയിലും സന്യാസിയെന്ന നിലയിലും തന്നെ അപമാനിക്കുന്നതാണ് അംഗത്തിന്റെ പരാമര്‍ശമെന്നും പ്രജ്ഞ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here