കേരളത്തില്‍ കൊറോണ വൈറസ് ബാധ, സ്ഥിരീകരിച്ചത് തൃശൂരില്‍ വുഹാന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിക്ക്

0
37

ഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വുഹാന്‍ സര്‍വകലാശലായിലെ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

കേരളത്തില്‍ നിന്ന് ഇതുവരെ അയച്ച് സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവ് ആണെന്ന് കേന്ദ്രം അറിയിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തിട്ടുള്ള നാലു പേരില്‍ ഒരാള്‍ക്കാണെന്നും വിദ്യാര്‍ത്ഥി തൃശൂരിലെ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യമായിട്ടാണ് കൊറോണ വൈസറ് ബാധ രാജ്യത്ത് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗബാധിതന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. 796 പേര്‍ വീടുകളിലാണ്. ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 19 പേരില്‍ ഒമ്പതു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ച 16 സാമ്പിളുകളില്‍ 10 പേര്‍ക്കും കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേരുടെ ഫലമാണ് വരാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here