സൈനികരുടെ പേരില്‍ കന്നി വോട്ടു ചോദിച്ച മോദി പ്രസംഗം ചട്ടലംഘനം, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി

0

ഉസ്മാനാബാദ്: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ പേരില്‍ കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടഭ്യര്‍ത്ഥിച്ചത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍. ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

മഹാരാഷ്ട്രയിലെ ലത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. പ്രസംഗം വിവാദമാവുകയും പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു.

പ്രധാനമന്ത്രി നടത്തിയ വിവാദ അഭ്യര്‍ത്ഥന:

 'നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരരായ ജവാന്‍മാര്‍ക്കുവേണ്ടി നിങ്ങള്‍ വോട്ട് ചെയ്യണം. ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണം'

LEAVE A REPLY

Please enter your comment!
Please enter your name here