ജി.എസ്.ടി. പരിഷ്‌കരണം: വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയെത്തിയെന്ന് പ്രധാനമന്ത്രി

0

അഹമ്മദാബാദ്: ചരക്കുസേവന നികുതിയിൽ ഇളവു വരുത്തിയതിലൂടെ വ്യാപാരികൾക്ക് ദീപാവലി നേരത്തെയെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരക്ക് സേവന നികുതിനിരക്ക് പരിഷ്കരണം സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിൽ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.  രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ മോദി, രാജ്കോട്ടിലെ വിമാനത്താവളം ഉൾപ്പെടെ വിവിധ പദ്ധതികൾക്കും തുടക്കമിടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here