കരസേനാ ദിനത്തില്‍ ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി

കരസേന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. നമ്മുടെ സൈന്യത്തിന്റെ ധൈര്യവും നിശ്ഛയദാര്‍ഢ്യവുമാണ് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതെന്നും എല്ലാ ജനങ്ങള്‍ക്കുംവേണ്ടി ശക്തരായ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫ് ജനറല്‍ സര്‍ ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നും ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി ഫീല്‍ഡ് മാര്‍ഷല്‍ എം. കരിയപ്പ 1949 ജനുവരി 15 ന് ചുമതലയേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ് കരസേനാദിനം ആചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here