തമിഴ്നാട്ടിലെ മഹാബലിപുരത്തെ കടല്‍ത്തീരത്തെ മാലിന്യം നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീഡിയോയും ചിത്രങ്ങളും തരംഗമാകുന്നു. ചൈനീസ് പ്രധാനമന്ത്രി ഷിജിന് പിങ്ങുമായുള്ള ഉച്ചകോടി നടക്കുന്ന മഹാബലിപുരത്ത് ഇന്നുരാവിലെ കടല്‍ത്തീരത്ത് പ്രഭാതസവാരി നടത്തുകയായിരുന്നു നരേന്ദ്രമോഡി.
അരമണിക്കൂറോളം തീരത്തുകൂടി നടന്നാണ് പ്രധാനമന്ത്രി മാലിന്യം ശേഖരിച്ചത്.
പ്രധാനമന്ത്രിയുടെ ഇത്തരം പ്രവൃത്തികള്‍ കൈയ്യടിനേടാനുള്ള ശ്രമെന്ന ആക്ഷേപങ്ങളാണ് എക്കാലത്തും പ്രതിപക്ഷനേതാക്കള്‍ ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ അരമണിക്കൂറോളം ഈ പ്രവൃത്തി തുടരുകയായിരുന്നു മോഡി.
കൈയ്യുറകളൊന്നും ഉപയോഗിക്കാതെയായിരുന്നു അദ്ദേഹം ചെരുപ്പുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിച്ചത്. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മോഡി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.