ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തു നടപ്പാക്കിയ വികസന പദ്ധതികളൊന്നും ജനങ്ങളുടെ മതമോ രാഷ്ട്രീയമോ നോക്കിയായിരുന്നില്ലെന്നും പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും രാംലീല മൈതാനത്തെ വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുശട ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വത്തില്‍ ഊന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തി. ഭേദഗതി നിയമം പാസാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും രാജ്യത്തെ ജനങ്ങള്‍ ഇതിനെ ബഹുമാനിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പൗരത്വ രജിസ്റ്ററിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്‌സലുകള്‍ തുടങ്ങിയവര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്ത കാര്യങ്ങളാണ് തങ്ങളിപ്പോള്‍ നടപ്പാക്കുന്നത്. വോട്ടുബാങ്കു രാഷ്ട്രീയം കാരണം വാഗ്ദാനം നടപ്പാക്കാന്‍ അവര്‍ മുതിര്‍ന്നിരുന്നില്ല. സ്വന്തം സ്ംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയുന്നവര്‍ നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചു നോക്കട്ടെയെുന്നും മോദി കൂടിച്ചേര്‍ത്തും.

സര്‍ക്കാരിന് പക്ഷപാതമുണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മോദിയെ വെറുത്തോളൂ, എന്നാല്‍ ഇന്ത്യയെ വെറുക്കരുതെന്നു പറഞ്ഞ പ്രധാനമന്ത്രി പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവയ്ക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here