പത്മ പുരസ്‌കാരത്തിന് ആര്‍ക്കും ആരെയൂം നാമനിര്‍ദേശം ചെയ്യാം, ജേതാക്കളെ അനുമോദിച്ച് മോദി

0

ഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്കായി ജേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ക്കും ആരെയും പുരസ്‌കാരത്തിനായി ഇപ്പോള്‍ നാമനിര്‍ദേശം ചെയ്യാം. പുരസ്‌കാരത്തിനായുള്ള തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സുതാര്യതയുണ്ട്. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുമല്ലാത്ത സാധാരണക്കാരായ നിരവധി പേര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നുണ്ട്. നാട്ടുവൈദ്യത്തില്‍ വിദഗ്ധയായ മലായാളി ലക്ഷ്മിക്കുട്ടി അടക്കമുള്ള സാധാരണക്കാരായ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ മോദി എടുത്ത പറഞ്ഞാണ് പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ മോദി അവരെ അഭിനന്ദിച്ചത്. ഒരു വിധത്തിലുമുള്ള ശിപാര്‍ശകള്‍ ഇല്ലാതെയാണ് അവാര്‍ഡുകള്‍ ലഭിച്ചതെന്ന് ജേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here