ലോക്‌സഭാംഗത്വം പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് കുഞ്ഞാലികുട്ടി നേരത്തെ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്തെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം.

രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വാര്‍ത്താക്കുറിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് അദ്ദേഹം നല്‍കിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവര്‍ക്കൊപ്പം ആണ് അദ്ദേഹം എത്തിയത്.

വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.

വേങ്ങരയില്‍ നിന്ന് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ എം എല്‍ എയായ കുഞ്ഞാലിക്കുട്ടി, പിന്നീട് ലോക്‌സഭാംഗമായത് 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനം രാജിവച്ച്‌ മലപ്പുറത്ത് നിന്ന് മത്സരിച്ചാണ്. അന്ന് അദ്ദേഹം വിജയിച്ചത് 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here