ഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടശേഷം വീട്ടിലേക്കുപോയ മുന്‍മന്ത്രി പി. ചിദംബരത്തെ പിന്തുടര്‍ന്ന സി.ബി.ഐ സംഘം കസ്റ്റഡിയിലെടുത്തു. ഡല്‍ഹി ജോര്‍ബാഗിലെ വസതിയുടെ മതില്‍ ചാടി കടന്ന് ഉള്ളില്‍പ്രവേശിച്ച സംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ ആസ്ഥാനത്തെത്തിച്ചു.

സി.ബി.ഐ ആസ്ഥാനത്തെത്തിക്കുന്നതിനു മുമ്പ് ചിദംബരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതാറും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന സമയം, ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിനു മുന്നില്‍ ചാടി തടയാന്‍ ശ്രമിച്ചത് സംഘര്‍ഷം സൃഷ്ടിച്ചു.

ഒളിച്ചിരുന്ന് ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനുവേണ്ടിയാണ് സി.ബി.ഐ ഈ നാടകം കളിക്കുന്നതെന്ന് കാര്‍ത്തി ചിദംബരം പ്രതികരിച്ചു. പത്തു വര്‍ഷത്തോളം പഴക്കമുള്ള കേസ് ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here