ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. നിയമഭേദഗതി പിന്‍വലിക്കണമെന്ന് സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന് ഒട്ടും അനുകമ്പയില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സോണിയാ ഗാന്ധി പ്രതികരിച്ചു. പ്രതിഷേധത്തില്‍ പോലീസ് ഇടപെട്ട രീതിയില്‍ തങ്ങള്‍ക്ക് കഠനവേദനയുണ്ടെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും അദ്ദേഹം വെല്ലുവിളിച്ചു. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here