വോട്ടിംഗ് മെഷീന്‍ ഉപേക്ഷിക്കൂ, അല്ലെങ്കില്‍ 50 ശതമാനം വിവി പാറ്റ് എണ്ണൂ, പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

0

ഡല്‍ഹി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം അല്ലെങ്കില്‍ 50 ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനുശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.

നിരവധി രാജ്യങ്ങള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പരീക്ഷിച്ചശേഷം അവ ഉപക്ഷേപിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയിട്ടുണ്ട്. ഇ.വി.എം മെഷീനുകളുടെ വിശ്വാസ്യത കുറഞ്ഞ സാഹചര്യത്തില്‍ എന്തുകൊണ്ട് തിരുച്ചുപോയിക്കൂടെന്ന് നേതാക്കള്‍ ചോദിക്കുന്നു. അല്ലെങ്കില്‍ വിവിപാറ്റുകളിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ കെജ്‌രിവാളടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here