മംഗളൂരു: ലൈംഗികബന്ധത്തിനുശേഷം യുവതിയെ സയനൈസ് നല്‍കി കൊലപ്പെടുത്തിയ സയനൈഡ് മോഹനന് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് ബദിയഡ്ക്കയിലെ ബീഡിത്തൊഴിലാളിയായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് കായികാധ്യാപകനായ മോഹന്‍ കുമാറിന് (56) ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

ജീവപര്യന്തത്തിനു പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതല്‍ 10 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. ആരതിയുടെ ആഭരണങ്ങള്‍ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കര്‍ണ്ണാടക നിയമപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്.

ഇരുപതോളം യുവതികളെയാണു മോഹന്‍ കുമാര്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള അഞ്ചു കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരുകേസിലെ വധശിക്ഷ ശരിവച്ച ഹൈക്കോടതി രണ്ടെണ്ണം ജീവപര്യന്തമായി കുറച്ചിട്ടുണ്ട്. ബാക്കിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് വിധിവരാനിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here