ഷില്ലോങ്: ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ എന്‍.പി.പി- ബി.ജെ.പി സര്‍ക്കാര്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് പുതിയ നീക്കം. എന്‍.പി.പിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണം. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

ആദ്യമായി അക്കൗണ്ട് തുറന്നെങ്കിലും 2 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയംനേടാനായത്. എങ്കിലും 34 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. 21 സീറ്റുമായി കോണ്‍ഗ്രസാണ് ഒന്നാമതെത്തിയതെങ്കിലും 60 അംഗനിയമസഭയില്‍ ഭരിക്കാന്‍ 31 സീറ്റ് എന്ന സംഖ്യ തികയണം. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ ആകര്‍ഷണവലയത്തില്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ എത്തി. എന്‍.പി.പി, യു.ഡി.പി, എച്ച്.എസ്.ഡി.പി എന്നി പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് ബി.ജെ.പി ഗവര്‍ണറെ കണ്ട് തലയെണ്ണം ബോധ്യപ്പെടുത്തിയത്.
ഇതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ്പട്ടേലും കമല്‍നാഥും ഗവര്‍ണര്‍ ഗംഗാപ്രസാദിനെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്‍തുണയുണ്ടെന്ന കത്ത് കൈമാറി. എന്നാല്‍ ഭൂരിപക്ഷം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here