നിര്‍ഭയ: വധശിക്ഷ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രതികള്‍ വിചാരണ കോടതിയെ സമീപിച്ചു

0
15

ഡല്‍ഹി: വധശിക്ഷ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ വിചാരണ കോടതിയെ സമീപിച്ചു. നിരവധി ഹര്‍ജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന വാദമുയര്‍ത്തിയാണ് ഹര്‍ജി.

പ്രതി മുകേഷ് സിംഗ് രണ്ടാമതും രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ പുനിത സിംഗ്, ബിഹാര്‍ ഔറംഗബാദിലെ പ്രാദേശിക കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. തൂക്കിലേറ്റുന്നതിനു മുമ്പ് ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം വേണമെന്നും വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാട്ടിയാണ് ഹര്‍ജി. മൂന്നു പ്രതികള്‍ രാജ്യാന്തര കോടതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 20 നു രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here