നിര്‍ഭയ കേസ്: നാല് പ്രതികളുടേയും വധശിക്ഷ ശരിവെച്ചു

0
2

ഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ  കൂട്ടബലാത്സംഗക്കേസില്‍ എല്ലാ പ്രതികളുടേയും വധ ശിക്ഷ ശരിവച്ചു. സമാനതയില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കീഴ്‌കോടതി  വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, പവന്‍, വിനയ്ശര്‍മ എന്നിവര്‍ ഹര്‍ജി നല്‍കിയിരുന്നു. 2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് ആറുപ്രതികളില്‍ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here