ഡല്‍ഹി: തിഹാര്‍ ജയിലില്‍വച്ചു തല ചുമരിലിടിപ്പിച്ച് പരിക്കേല്പ്പയിച്ചതിനു പിന്നാലെ നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തലയ്ക്കും വലതുകൈയ്ക്കും പരിക്കേറ്റ വിനയ് ശര്‍മയ്ക്കു മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഞായറാഴ്ച വൈകിട്ടാണ് വിനയ് ശര്‍മ ജയിലില്‍വച്ച് തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചത്. ജയില്‍ ഉദ്യോഗസ്ഥരാണ് ബലം പ്രയോഗിച്ച് ഇയാളെ പിന്തിരിപ്പയിച്ചത്. വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെപോലും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും സ്കീസോഫ്രീനിയയെന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച ഡല്‍ഹിയിലെ പ്രത്യേക കോടതി തിഹാള് ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. ശനിയാഴ്ച കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.