ഡല്‍ഹി: വിവാഹ ആവശ്യത്തിന് 2.50 ലക്ഷംവരെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അതേസമയം, പഴയ നോട്ടുകള്‍ മാറ്റാനുള്ള പരിധി 4500 ല്‍ നിന്ന് 2000 ആയി കുറച്ചു.

ഒരാള്‍ക്ക് 2000 രൂപ മാത്രമേ ബാങ്കില്‍ നിന്ന് നേരിട്ട് വാങ്ങാനാകൂവെന്ന് ധനസെക്രട്ടറി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപവരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. വിള ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കാന്‍ 15 ദിവസം കൂടി സമയം അനുവദിക്കുകയും ചെയ്തു. ലൈസന്‍സ് ഉള്ള വ്യവസായികള്‍ക്ക് 50000 രൂപവരെ പിന്‍വലിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here