തിരുവനന്തപുരം | നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17 ന് നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി. പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. മേയ് ആറുവരെ അപേക്ഷിക്കാം. ഇമെയില്‍, എസ് എം എസ് വഴി മാത്രമായിരിക്കും അറിയിപ്പുകള് നല്‍കുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.