തങ്ങളുടെ എം.എല്‍.എമാരെ അണിനരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം

0
23

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ നിര്‍ണായക നീക്കം. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ തങ്ങള്‍ക്കൊപ്പമുള്ള 162 എം.എല്‍.എമാരെ അണിനിരത്തി.

മുന്നു പാര്‍ട്ടികളും തങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലില്‍ എത്തിച്ചാണ് നാടകീയ നീക്കം നടത്തിയത്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മകള്‍ സുപ്രിയ സുലെ, പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് എം.പി, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും എം.എല്‍.എമാര്‍ക്കൊപ്പമുണ്ട്

എം.എല്‍.എമാരെ അണിനിരത്തുമെന്ന് സഞ്ജയ് റാവത്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. വന്ന് നേരിട്ട് കണ്ടോളൂവെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ റാവത്ത് പരിഹസിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here