പോരു മുറുകുന്നു, ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാകുമെന്ന് അജിത്തും ഇല്ലെന്ന് പവാറും

0
25

മുംബൈ: താനിപ്പോഴും എന്‍.സി.പിയുടെ ഭാഗമാണെമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് ഭരിക്കുമെന്ന് വ്യക്തമാക്കി അജിത് പവാറും അജിത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് വ്യക്തമാക്കി ശരത് പവാറും രംഗത്ത്.

സ്വന്തം എം.എല്‍.എമാരെ സംരക്ഷിച്ചു നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടെ, അജിത് പവാറിനൊപ്പമുണ്ടായിരുന്ന എം.എല്‍.എമാരും എന്‍്.സി.പി ക്യാമ്പുകളിലുണ്ട്. എന്നാല്‍, 41 എം.എല്‍.എമാരുടെ പിന്തുണയാണ് എന്‍.സി.പിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അവകാശപ്പെട്ടത്. അതിനാല്‍ തന്നെ കണ്ണുകളെല്ലാം എന്‍.സി.പിയിലേക്ക് നീങ്ങുകയാണ്.

മഹാരാഷ്ട്രയിലെ എന്‍.സി.പി എം.എല്‍.എമാര്‍ ഹോട്ടല്‍ മാറുന്നു. റെനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എം.എല്‍.എമാരെയാണ് മുംബൈയിലെ തന്നെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ മഫ്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ എന്‍.സി.പി എം.എല്‍.എമാര്‍ തിരിച്ചറിഞ്ഞതും പിടികൂടിയതുമാണ് സ്ഥലം മാറ്റത്തിനു കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here