വരുന്നു അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, രണ്ടു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തുകളിലും ഒരു ജി.ബി.പി.എസ്. കണക്ടിവിറ്റി

0

ഡല്‍ഹി: എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2022നു മുമ്പ് എല്ലാവര്‍ക്കും 50 എം.ബി.പി.എസ്. വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയാണ് നയം മുന്നോട്ടു വയ്ക്കുന്നത്. 2020 നു മുമ്പായി എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഒരു ജി.ബി.പി.എസ്. വേഗമുള്ള കണക്ടിവിറ്റി. 22 ഓടെ വേഗം 10 ജി.ബി.പി.എസ്.

2022 ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ കമ്മ്യുണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപമാണ് നയംപ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here