സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിം കോടതി

0
2

supreme-courtഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിം കോടതി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കണമെന്നും ദേശീയ ഗാനത്തോടും ദേശീയ പതാകയോടും ജനങ്ങള്‍ക്ക് ആദരവും ബഹുമാനവും ഉണ്ടാകാന്‍ വേണ്ടിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ സ്‌ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നും കാണികള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. ഭോപ്പാല്‍ സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here