ഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. പുതിയ നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള ഭാഗങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. നിയമങ്ങളില്‍ മാറ്റാമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. കര്‍ഷകരെ സഹായിക്കാനാണ് കാര്‍ഷിക നിയമം. നിയമം പിന്‍വലിക്കണമെന്ന് മാത്രമാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടതെന്നും നരേന്ദ്ര സിംഗ് തോമര്‍ ചൂണ്ടിക്കാട്ടി. എല്ലാ പാര്‍ട്ടികളും കൂടി ചര്‍ച്ച നടത്തിയ ശേഷമാണ് ലോക്‌സഭയിലും രാജ്യസഭയിലും കാര്‍ഷിക നിയമം പാസാക്കിയത്. കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. നിയമത്തല്‍ കര്‍ഷകര്‍ക്കു അഭിപ്രായവ്യത്യാസമുള്ള വകുപ്പുകള്‍ അവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.

ദുരഭിമാനത്തിന്റെ പ്രശ്‌നമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. താങ്ങുവില സംബന്ധിച്ച്‌ കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.കര്‍ഷകര്‍ ആഗ്രഹിക്കുന്ന ഏതു സമയത്തും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here