രാജ്ഘട്ട് ഉപവാസത്തിനു ബദല്‍: പാര്‍ലമെന്റ് തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ മോദിയുടെ ഉപവാസം

0

ഡല്‍ഹി: സമ്മേളനം മുടക്കി പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കിയ പ്രതിപക്ഷ നടപടിക്കെതിരെ ഉപവാസസമരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 12ന് ഡല്‍ഹിയില്‍ മോദി ഉപവാസമിരിക്കുമ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉപവാസിക്കും. ബി.ജെ.പി എം.പിമാരും സമരത്തില്‍ പങ്കെടുക്കും.
ഉപവാസസമരം നടത്തുമ്പോഴും പ്രധാനമന്ത്രിയുടെ ദൈനംദിന ജോലികള്‍ മുടക്കമുണ്ടാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എം.പിമാര്‍ അവരുടെ മണ്ഡലങ്ങളിലാകും ഉപവസിക്കുക. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇവരുമായി മോദി സംസാരിക്കും. സമ്മേളനം മുടങ്ങിയ 23 ദിവസങ്ങളില്‍ ബി.ജെ.പി എം.പിമാര്‍ ശമ്പളം വാങ്ങില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here