പനാജി: അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡിസംബര്‍ 30നുശേഷം പരിഹാരമുണ്ടായില്ലെങ്കില്‍ ഏതു ശിക്ഷയും നേരിടാന്‍ തയാറാണ്. 50 ദിവസം കൊണ്ട് ജനങ്ങളാഗ്രഹിക്കുന്ന നിലയിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും മോദി വ്യക്തമാക്കി.

സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ ഒന്നും ഒഴിച്ചുവച്ചിട്ടില്ല. കള്ളപ്പണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. പ്രയാസങ്ങള്‍ സഹിച്ചും പിന്തുണയ്ക്കുന്ന ജനങ്ങളോട് മോദി നന്ദി പറഞ്ഞു. നവംബര്‍ എട്ടിന് ചിലരുടെ ഉറക്കം നഷ്ടപ്പെട്ടു. സത്യസന്ധരായ ജനങ്ങളെ വിശ്വാസമുണ്ട്. കുപ്രചരണങ്ങള്‍ കണക്കിലെടുക്കില്ല. കുടുംബവും വീടുമടക്കം എല്ലാം രാജ്യത്തിനായി ഉപേക്ഷിയാളാണ് താനെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here