ജനപ്രതിനിധികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവരുതെന്നാണ് ജനത്തിന്റെ പ്രാര്‍ത്ഥന. കാരണം സാധാരണക്കാരന്റെ ധര്‍മ്മാശുപത്രികളിലെ ചികിത്സ ഇത്തരക്കാര്‍ക്കു ‘വേണ്ടപോലെ’ ഫലപ്രദമാകുകയില്ലല്ലോ. മുന്തിയ ചികിത്സകഴിയുമ്പോള്‍ ജനത്തിന്റെ നല്ലൊരുതുക മുന്തിയ ആശുപത്രികള്‍ കൊണ്ടുപോകുകയും ചെയ്യും. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ചികിത്സാചെലവിന്റെ കണക്കുകള്‍ ജനം ചര്‍ച്ചചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചികിത്സാചെലവെത്രയായിരിക്കുമെന്ന ചിന്തയും കടന്നുവരുന്നത്.

ഇനി ആ ആധി വേണ്ട. കഴിഞ്ഞനാലുകൊല്ലമായി പ്രധാനമന്ത്രിക്ക് ചികിത്സയേ വേണ്ടിവന്നില്ല. അതുകൊണ്ട് ചെലവ് വട്ടപ്പൂജ്യം. വിവരാവകാശപ്രകാരം കൊച്ചി സ്വദേശി നല്‍കിയ അപേക്ഷയിലാണ് ഈ വിവരം പുറത്തായത്. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദിക്ക് ആയിനത്തില്‍ തുക ചെലവായിട്ടില്ലെന്ന്് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യം ഖജനാവ് കാത്തുവെന്നുതന്നെ കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here