‘ചെങ്കോട്ട’യില്‍ ‘താമര’: ത്രിപുരയില്‍ ബി.ജെ.പി, നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം, മേഘാലയ ‘തൂക്ക്’

0

Lead/won

Tripura (59)BJP+IPFT : 43CPM+: 16CONG: 0OTHERS:0
Meghalaya (59)CONG:21NPP : 19BJP    :2OTHERS: 17
Nagaland (60):NDPP+BJP: 29NPF:29CONG: 0OTHERS: 2

 

Updating..

 

  • ത്രിപുരയില്‍  ബിജെപി:40 സീറ്റുകള്‍ നേടുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്‌,  ഐപിഎഫ്ടി ആദിവാസി മേഖലകളില്‍ മുന്നേറുന്നു.
  • തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 47 സീറ്റുകളില്‍ സി.പി.എം ലീഡ് 16 സീറ്റുകളില്‍ മാത്രം. ബി.ജെ.പി 25 സീറ്റിലും സഖ്യകക്ഷി ആറു സീറ്റിലും ലീഡ്.
  • മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ വരുമെന്ന് കേന്ദ്ര അഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു.
  • മേഘാലയ: സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീക്കങ്ങളാരംഭിച്ചു, കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും അഹമ്മദ് പട്ടേലും മേഘാലയിലേക്ക്.
  • ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുമെന്ന് ബൃദ്ധാ കാരാട്ട്‌
  • ത്രിപുരയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി 31 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
  • ത്രിപുര: വീണ്ടും ലീഡ് മാറി… ബിജെപി ലീഡ് ചെയ്യുന്നു, സിപിഎം 26 സീറ്റിലേക്ക് ചുരുങ്ങി
  • ത്രിപുര സിപിഎമ്മിന് ലീഡ് നഷ്ടമായി… ബിജെപിയും സിപിഎമ്മും 27 സീറ്റുകളില്‍ ഒപ്പത്തിനൊപ്പം
  • ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ത്രിപുരയില്‍ സി.പി.എമ്മും ബി.ജെ.പിയും വീണ്ടും ഒപ്പത്തിനൊപ്പം. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നേരിടുന്നത് ശക്തമായ മത്സരം
  • ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ബി.ജെ.പിക്ക് അടി പതറുന്നു, നാഗാലാന്റില്‍ കൈപൊള്ളി, ത്രിപുരയില്‍ മുന്നിലെത്താനായില്ല, മേഘാലയയില്‍ കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നു
  • നാഗാലാന്‍ഡില്‍ എന്‍പിഎഫ് ഭൂരിപക്ഷത്തിലേക്ക്‌,  ബിജെപിക്ക് തിരിച്ചടി… അധികാരം നഷ്ടപ്പെട്ടേക്കും….
  • ത്രിപുര: സിപിഎം ലീഡ് പിടിച്ചു, മൂന്ന് സീറ്റുകള്‍ കൂടി ലീഡ് നിലനിര്‍ത്തിയാല്‍ ഭരണം തുടരാനായേക്കും
  • ത്രിപുരയില്‍ ശക്തമായ മത്സരം…. മേഘാലയയില്‍ കോണ്‍ഗ്രസിന് ലീഡ്…. നാഗാലന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്‌
  • ത്രിപുര- നഗരമേഖലകളിലും ആദിവാസി ഭൂരിപക്ഷ മേഖലകളിലും ബിജെപി മുന്നേറ്റം. ഗ്രാമങ്ങളില്‍ സി.പി.എം സ്വാധീനം നിലനിര്‍ത്തി.
  • ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പോസ്റ്റര്‍ വോട്ടില്‍ മുന്നിലെത്തിയ ബി.ജെ.പിയെ വിട്ടുകൊടുക്കാരെ സി.പി.എം. പിടിച്ചു നിര്‍ത്തുന്നു.
  • യമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍‍. ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here