പീഡനത്തെ എതിര്‍ത്തു, അമ്മയെയും മകളെയും തലമുണ്ഡനം ചെയ്ത് നിരത്തിലൂടെ നടത്തി

0

അപ്രതീക്ഷിതമായി വീട്ടിനുള്ളിലേക്കു കടന്നുവന്ന സംഘം നവവധുവായ മകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് അമ്മ തടഞ്ഞു. ബാര്‍ബറെ വരുത്തി 48 കാരി അമ്മയെയും അടുത്തിടെ വിവാഹിതയായ 19 കാരി മകളെയും തലമുണ്ഡനം ചെയ്ത് നിരത്തിലൂടെ നടത്തിച്ച് സംഘം പ്രതികാരം ചെയ്തു…

പീഡനശ്രമം എതിര്‍ത്തതിന്റെ പേരില്‍ അമ്മയ്ക്കും മകള്‍ക്കും അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരതയാണ്. ബീഹാറിലെ വൈശാലി ഗ്രാമത്തിലാണ് ബലം പ്രയോഗിച്ച് മുടി നീക്കിയശേഷം പൊതു നിരത്തില്‍ പ്രദര്‍ശിപ്പിച്ച സംഭവമുണ്ടായിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം വിവാദമായത്. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു നടപടിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൗണ്‍സിലറും മുടി മുറിച്ചയാളും കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സ്ത്രീകള്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏള്‍പ്പെടുന്നവരാണെന്നാണ് കൗണ്‍സിലറുടെയും കൂട്ടരുടെയും അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here