ഡല്‍ഹി: ലോകത്ത് ഒരു ഭര്‍ത്താവും തന്റെ ഭാര്യക്ക് സമ്മാനിച്ചിട്ടില്ലാത്ത ഒരു സമ്മാനമാണ് രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ ധര്‍മേന്ദ്ര അനിജ അദ്ദേഹത്തിന്റെ ഭാര്യക്ക് നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലമാണ് എട്ടാമത്തെ വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സപ്ന അനിജയ്ക്ക് ഭര്‍ത്താവ് സമ്മാനമായി നല്‍കിയത്. ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ധര്‍മേന്ദ്ര അനിജ സ്ഥലം വാങ്ങിയത്. മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തതായി അദ്ദേഹം പറഞ്ഞു. ചന്ദ്രനില്‍ വാങ്ങിയ സ്ഥലത്തിന്റെ ഫ്രെയിം ചെയ്ത ഡോക്യുമെന്റുകളാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ സപ്നയ്ക്ക് സമ്മാനമായി ലഭിച്ചത്. ചന്ദ്രനിലെത്തിയ സന്തോഷമുണ്ടെന്നാണ് സപ്ന ഇതിനോട് പ്രതികരിച്ചത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്ബ്, ബോധ് ഗയ സ്വദേശിയായ നീരജ് കുമാര്‍ തന്റെ ജന്മദിനത്തില് ചന്ദ്രനില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരുഖാന്, സുശാന്ത് സിംഗ് എന്നിവര്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ‘ഡിസംബര്‍ 24നായിരുന്നു ഞങ്ങളുടെ വിവാഹ വാര്‍ഷികം.